വയനാട്ടിലെ ജനങ്ങൾക്ക് വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണമാണവശ്യം -നഷ്ടപരിഹാരമല്ല :യൂത്ത് കോൺഗ്രസ്
മാനന്തവാടി:വർദ്ധിച്ചു വരുന്ന വന്യ ജീവി ആക്രമണങ്ങളിൽ നിന്ന് വയനാട്ടിലെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാരും വനം വകുപ്പും തികഞ്ഞ പരാജയമാണ്,നിരന്തരമുള്ള വന്യ ജീവി അക്രമങ്ങളിൽ പൊറുതിമുട്ടിയ സാദാരണക്കാർക്ക് ജീവനും സ്വത്തും നഷ്ടമായിട്ട് നഷ്ടപരിഹാരമെന്ന പേരിൽ പണം ലഭിച്ചതുകൊണ്ട് എന്ത് കാര്യം ! ജീവിക്കാനുള്ള അവകാശം നിരന്തരം ഹനിക്കപ്പെടുമ്പോൾ സംരക്ഷിക്കാൻ ഉത്തരവാദിത്വ പ്പെട്ടവർ സ്വന്തം ചുമതലകളിൽ നിന്നും ഒളിച്ചോടുകയും വന്യജീവി ആക്രമത്തിൽ ജീവനുകൾ പൊളിയുമ്പോൾ നഷ്ടപരിഹാരം പ്രഖ്യാപിക്കാനുള്ള ഏജൻസി മാത്രമായി മാറിയിരിക്കുകയാണ് ഇത് പ്രതിഷേധാർഹമാണ് വന്യ ജീവി അകൃക്മങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ സത്വര നടപടികളുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.




Leave a Reply