October 5, 2026

ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്

0
WhatsApp Image 2026-10-05 at 6.47.33 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിലെ റവന്യൂ ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദിഖ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടന്ന ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ അര്‍ഹരായ 162 കുടുംബങ്ങള്‍ക്ക് മന്ത്രി പട്ടയങ്ങള്‍ വിതരണം ചെയ്തു. നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് റവന്യൂ വകുപ്പ് കൈക്കൊണ്ട ദ്രുതഗതിയിലുള്ള നടപടികളിലൂടെ വികസന പദ്ധതികള്‍, ഭൂപ്രശ്‌ന പരിഹാരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തരംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച 25,000-ഓളം അപേക്ഷകളില്‍ തീരുമാനമെടുക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത് എന്നാല്‍ 50,000 ത്തിലധികം തരംമാറ്റ അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ സാധിച്ചു. പതിറ്റാണ്ടുകളായി തര്‍ക്കത്തില്‍ തുടരുന്ന കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ റിട്ടയേര്‍ഡ് ജുഡീഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കേസ്, നടപടികള്‍, ന്യായാവില തര്‍ക്കങ്ങള്‍ സംബന്ധിച്ച് ക്യാബിനറ്റ് തലത്തിലും റവന്യൂ തലത്തിലും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ റവന്യൂ ഓഫീസുകള്‍ മുഖേന സിംഗിള്‍ വിന്‍ഡോ സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍ എന്നിവ വേഗത്തില്‍ ലഭ്യമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പട്ടയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിപാടിയില്‍ മന്ത്രി അഭിനന്ദിച്ചു.

കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് പള്ളി ഹാളില്‍ നടന്ന പട്ടയമേളയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍, ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ മനോജ് കുമാര്‍, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ എ.വി ദീപ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ റവന്യൂ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *