ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ ഭരണഘടനാ വാരാചരണം
സുൽത്താൻ ബത്തേരി: രാഷട്രത്തിൻ്റെ 76 -ാം റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഭരണഘടനാ വാരം ആചരിക്കുന്നു. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേഷ് നിർവ്വഹിച്ചു.
ഇന്ത്യയുടെ ഭരണഘടന ലോകരാജ്യങ്ങളുടെ ഭരണഘടനകളിൽ ഏറ്റവും മികച്ചതും ദൃഢമായതുമാണെന്നും ഭരണഘടനയെ അസ്ഥിരപ്പെടുത്താനുള്ള ഏത് ശ്രമങ്ങളെയും പരാജയപ്പെടുത്തേണ്ടത് ഓരോ പൗരൻ്റെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മാതൃകാപരമായ പരിപാടികൾ സംഘടിപ്പിക്കുന്ന ഐഡിയൽ സ്കൂളിനെ അഭിനന്ദിച്ചു.
വൈസ് പ്രിൻസിപ്പാൾ ഒ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി.കെ സമീർ പതാക ഉയത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്കൂൾ അസി. ഹെഡ് ബോയ് റഹാൻ മഷർ, സോഷ്യൽ സ്റ്റഡീസ് മേധാവി കെ. ആർ രേഷ്മ, റഹൻ പ്രശാന്ത്, ജെ. ശ്രേയ എന്നിവർ സംസാരിച്ചു.
വാരാചരണത്തിൻ്റെ ഭാഗമായി ഭരണഘടനാ പഠനം, ആമുഖ രചനാ മത്സരം, പ്രസംഗം, ബോധവൽക്കരണം, ഉപന്യാസ മത്സരം, ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും.





Leave a Reply