October 5, 2026

ജില്ലയില്‍ 162 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി

0
WhatsApp Image 2026-10-05 at 9.07.04 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ 162 കുടുംബങ്ങള്‍ക്ക് കൂടി ഭൂമിയുടെ അവകാശികളായി. 150 ലാന്‍ഡ് ട്രൈബ്യൂണല്‍, ആറ് ലാന്‍ഡ് അസൈന്‍മെന്റ്, മൂന്ന് വീതം മിച്ചഭൂമി, ദേവസ്വം പട്ടയങ്ങളാണ് വിതരണം ചെയ്തത്. 2011 മുതല്‍ ഇത് വരെ ജില്ലയില്‍ 16296 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നടന്ന ജില്ലാതല പട്ടയ മേള കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അർഹരായ 162 കുടുംബങ്ങൾക്ക് മന്ത്രി പട്ടയങ്ങൾ വിതരണം ചെയ്തു. നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് റവന്യൂ വകുപ്പ് കൈക്കൊണ്ട ദ്രുതഗതിയിലുള്ള നടപടികളിലൂടെ വികസന പദ്ധതികൾ, ഭൂപ്രശ്‌ന പരിഹാരങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തരംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച 25,000-ഓളം അപേക്ഷകളിൽ തീരുമാനമെടുക്കുകയായിരുന്നു സർക്കാർ ലക്ഷ്യമിട്ടത് എന്നാൽ 50,000 ത്തിലധികം തരംമാറ്റ അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ സാധിച്ചു. പതിറ്റാണ്ടുകളായി തർക്കത്തിൽ തുടരുന്ന കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നം പരിഹരിക്കാൻ റിട്ടയേർഡ് ജുഡീഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കേസ്, നടപടികൾ, ന്യായാവില തർക്കങ്ങൾ സംബന്ധിച്ച് ക്യാബിനറ്റ് തലത്തിലും റവന്യൂ തലത്തിലും ചർച്ച ചെയ്തിട്ടുണ്ട്. ഡിജിറ്റൽ റവന്യൂ ഓഫീസുകൾ മുഖേന സിംഗിൾ വിൻഡോ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ, രേഖകൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പട്ടയങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രയത്‌നിച്ച റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിപാടിയിൽ മന്ത്രി അഭിനന്ദിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *