സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പയിന് മന്ത്രി ഒ.ആര് കേളു ഉദ്ഘാടനം ചെയ്യും
കൽപ്പറ്റ:സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധന മരണങ്ങള് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലെയും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പെയിന് സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 31 ന് രാവിലെ 11 ന് മാനന്തവാടി ഗവ കോളേജില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു നിര്‍വ്വഹിക്കും. കേരളീയ സമൂഹത്തില്‍ അടുത്ത കാലങ്ങളിലുണ്ടായ സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ നിന്നും സ്ത്രീധന നയം പൂര്‍ണ്ണമായും തുടച്ചുനീക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് കമ്മീഷന് നടപ്പാക്കുന്നത്. കുടുംബശ്രീ, ജാഗ്രത സമിതി, സാമൂഹിക പ്രവര്‍ത്തകള്‍, സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. നിയമപരമായ നടപടി ആവശ്യമാവുന്ന ഘട്ടത്തില്‍ ഇരകള്‍ക്ക് എല്ലാ നിയമ സഹായത്തിനും കമ്മീഷന് ജാഗ്രതയോടെ ഇടപെടും. വനിതാ കമ്മീഷന് അംഗം അഡ്വ. പി കുഞ്ഞായിഷ അധ്യക്ഷയാവുന്ന പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, വനിതാ ശിശു വികസന ഓഫീസര്‍ പി. സുധീര്‍ കുമാര്‍, കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. കെ അബ്ദുള്‍ സലാം, വത്സന് പിലിക്കോട്, വിദ്യാ എസ് ചന്ദ്രന്, എം.എസ് അനുരാഗ് എന്നിവര്‍ പങ്കെടുക്കും.





Leave a Reply