സി പി ഐ എം ഏരിയാ വാഹന പ്രചരണ ജാഥകൾ സമാപിച്ചു. ജനുവരി 28 ന് മനുഷ്യ ചങ്ങല.
ഡിസിസി ട്രഷറർ എൻ എം വിജയന്റേയും മകന്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ഇന്ന് ബത്തേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടനുബന്ധിച്ച് നടന്ന സി പി ഐ എം ഏരിയാ വാഹന പ്രചരണ ജാഥകൾ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പുൽപ്പള്ളി, ബത്തേരി ഏരിയാ ജാഥകൾ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി നേരത്തെ സമാപിച്ചുരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മീനങ്ങാടി ഏരിയ ജാഥയുടെ സമാപനം സംസ്ഥാന കമ്മിറ്റിയംഗം പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ജനുവരി 28 ന് ബത്തേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങല സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.





Leave a Reply