September 16, 2026

വിമുക്തഭടന്മാര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

0
WhatsApp Image 2026-09-16 at 9.14.31 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 2025 ജനുവരി ഒന്ന് മുതല്‍ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. തനത് സീനിയോറിറ്റി നിലനിര്‍ത്തി ഒക്ടോബര്‍ 31 വരെയാണ് രജിസ്‌ട്രേഷന്‍ പുതുക്കാവുന്നത്.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ 10/2024 മുതല്‍ 06/2026 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് സ്‌പെഷ്യല്‍ റിന്യൂവല്‍ അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെ നല്‍കാം. ജില്ലയിലെ വിമുക്തഭടന്മാര്‍ അവസരം പ്രയോജനപ്പെടുത്തി എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936-202668

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *