ആയുഷ് ക്ലിക്ക് 2026; റീൽസ് മത്സരം സംഘടിപ്പിക്കുന്നു
കൽപ്പറ്റ: പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണൽ ആയുഷ് മിഷനും, ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ആരോഗ്യവും, സന്തോഷവും നിറഞ്ഞ ജീവിതമാണ് നമ്മുടെ ലഹരി എന്ന വിഷയത്തിൽ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം റീൽസ്. 30-60 സെക്കന്റ് വരെ ദെെർധ്യമുള്ളതായിരിക്കണം റീലുകൾ. ഹൈസ്കൂൾ, ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
അവസാന തിയതി 21/09/26. റീലുകൾ +91 72937 34475 എന്ന വാട്സ്ആപ് നമ്പറിൽ അയയ്ക്കാം. 23/09/26 ന് നടക്കുന്ന ജില്ലാ തല പരിപാടിയിൽ വച്ച് മികച്ച റീലുകൾക്ക് അവാർഡുകൾ നൽകും.





Leave a Reply