യുവ കർഷക അവാർഡ് നേടിയ മുഹമ്മദ് ആശിഖിന് സ്നേഹാദരവ് നൽകി ബദ്റുൽ ഹുദ
കൽപ്പറ്റ: കേരള സംസ്ഥാന യുവ കർഷക അവാർഡ് നേടിയ വയനാടിന്റെ അഭിമാനമായ പൊഴുതന കാമ്പ്രത് മുഹമ്മദ് ആശിഖിന് സ്നേഹാദരവ് നൽകി ബദ്റുൽ ഹുദ. സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി തങ്ങൾ മെമന്റോ നൽകി. ഈ കാല ഘട്ടത്തിൽ ഓർഗാനിക്ക് കൃഷി പ്രോത്സാഹിപ്പിക്കണമെന്നും യുവാക്കൾ കൃഷിയിൽ താൽപര്യം കാണിക്കണമെന്നും ആദരവിന് നന്ദി പറഞ്ഞുകൊണ്ട് ആശിഖ് പറഞ്ഞു.
സയ്യിദ് ഹാഷിർ തങ്ങൾ, പി ഉസ്മാൻ മൗലവി, കെ കെ മമ്മൂട്ടി മദനി, ഇബ്രാഹിം സഖാഫി, നസീർ കൊട്ടത്തറ, ഇബ്രാഹിം ഫൈസി പന്തിപ്പോയിൽ, വി ഹംസ, അമീർ അറക്കൽ എന്നിവർ സംബന്ധിച്ചു.





Leave a Reply