May 28, 2026

വിജയ ജ്യോതി, വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനവുമായി തരിയോട് ഗ്രാമപഞ്ചായത്ത്. 

0
20250128 183340
By ന്യൂസ് വയനാട് ബ്യൂറോ

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്. ഇവരുടെ സ്വപ്നം തിരിച്ചുകൊണ്ടു വരുന്നതിനും സർക്കാർ ജോലിയിലേക്ക് ഇവരെ എത്തിക്കുന്നതിനും വേണ്ടി വലിയ ഒരു കാൽവെപ്പ് നടത്തുകയാണ് വിജയ ജ്യോതി എന്ന പേരിൽ വീട്ടമ്മമാർക്ക് വേണ്ടി ആരംഭിക്കുന്ന സൗജന്യ പി എസ് സി പരിശീലന പരിപാടിയിലൂടെ തരിയോട് ഗ്രാമപഞ്ചായത്ത്. പരിശീലന പരിപാടിയുടെ ഉദ്ഘാടന കാവുംമന്ദം കമ്മ്യൂണിറ്റി ഹാളിൽ വച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലയിൽ ആദ്യമായിട്ടാണ് ഒരു ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരത്തിൽ ഒരു പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള സിജി വയനാട് ചാപ്റ്റർ ഐജിസി വയനാട് ആണ് നിർവഹണ ഏജൻസി.

 

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധാ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂന നവീൻ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഷീർ പുള്ളാട്ട്, ഐജിസി ട്രഷറർ അബ്ദുറഹിമാൻ, എബ്രഹാം മാസ്റ്റർ, കെ ടി വിനോദൻ, മജീദ് തേനേരി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് സ്വാഗതവും സെക്രട്ടറി എം ബി സുരേഷ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *