July 31, 2026

 അതിശക്ത മഴയ്ക്ക് സാധ്യത; വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്

0
WhatsApp Image 2026-07-31 at 10.22.33 AM
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനമാകെ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന വയനാട് ഉൾപ്പെടെ 11 ജില്ലകൾക്ക് വെള്ളിയാഴ്ചയും ഒൻപത് ജില്ലകൾക്ക് ശനിയാഴ്ചയും ഓറഞ്ച് മുന്നറിയിപ്പു നൽകി.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പുമാണ്. ഓറഞ്ച് ജാഗ്രതയെത്തുടർന്ന് വയനാട്, കാസർകോട്, ആലപ്പുഴ, എറണാകുളം, ­കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, വടകര താലൂക്കുകൾക്കും അവധി ബാധകമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *