വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് ഇനി പുതിയ വാഹനം
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് ഫെഡറൽ ബാങ്ക് വെള്ളമുണ്ട ബ്രാഞ്ച് പിക്ക് അപ്പ് വാഹനം കൈമാറി. ബാങ്കിൻ്റെ സി എസ് ആർ. ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമർ ലൈല, വൈസ് പ്രസിഡണ്ട് ലതിക എം, ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ ഹെഡ് ബിനു തോമസ്, വയനാട് റീജണൽ ഹെഡ് ജസ്റ്റിൻ കെ സെബാസ്റ്റ്യൻ, ബ്രാഞ്ച് ഹെഡ് ടോണി ജോർജ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സലാം പി കെ, ആത്തിക്ക ബായി, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രകാന്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു





Leave a Reply