വനാതിർത്തിയിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ശാശ്വത വഴിയൊരുക്കണം. എൻ സി പി (എസ് ).
മാനന്തവാടി : വയനാട് ജില്ലയിലെ വനത്തിനോട് ചേർന്ന് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക്, അവരുടെ ജീവനും, സ്വൈര്യ ജീവിതത്തിനും കൃഷിക്കും വന്യ മൃഗങ്ങളാൽ ഉണ്ടാകുന്ന നാശങ്ങൾ ശാശ്വതമായി ഇല്ലാതാക്കാൻ വേണ്ടുന്ന ദീർഘകാല നടപടികൾ കൈക്കൊള്ളണമെന്ന് എൻ സി പി (എസ് ) മാനന്തവാടി ബ്ലോക്ക് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ ബി പ്രേമാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. കെ ബാലൻ അദ്ധ്യക്ഷനായി.
ജോയ് പോൾ, റഫീഖ് കെ, എ കെ രവി, കമറുദ്ധീൻ ഖാജ, ബേബി പേരമ്പിൽ, ശ്രീജിത്ത് ഒ എസ്, പ്രെദീപ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply