May 8, 2026

ദീപ്തിഗിരി ക്ഷീരസംഘത്തിനെതിരായ സി.പി.എം ആരോപണം-മാനനഷ്ടക്കേസ് നൽകും: ഭരണസമിതി

0
Img 20250205 093848
By ന്യൂസ് വയനാട് ബ്യൂറോ

എടവക: മികച്ച ക്ഷിരസംഘത്തിനുള്ള ദേശീയ അവാർഡ് കേരളത്തിലേക്ക് ആദ്യമായി
എത്തിച്ചതും മലബാറിലെ ഏറ്റവും നല്ല ക്ഷീരസംഘമായും സംസ്ഥാന-ജില്ല പുര സ്കാരങ്ങൾ നിരവധി തവണ കരസ്ഥമാക്കുകയും ക്ഷീര വികസനവകുപ്പിന്റെയും ബന്ധപ്പെട്ട മന്ത്രിയുടേയും പ്രത്യേക പ്രശംസക്ക് കൂടി പാത്രീഭൂതരായ ദീപ്തിഗിരി ക്ഷീരസംഘത്തേയും ഭരണസമിതിയേയും കൊള്ളക്കാരായും അഴിമാതിക്കാരായും ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തുന്ന എടവകയിലെ സി.പി.എം ആവിഷ്കരിക്കുന്ന സമരപരിപാടി അവസാനിപ്പിക്കണമെന്ന് ഭരണസമിതി പ്രസിഡ എച്ച്.ബി പ്രദീപ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സംഘത്തിനെതിരെ അഴിമതി ആരോപിക്കുന്ന സി. പി.എം പുകമറ സൃഷ്‌ടിക്കാതെ വിജിലൻസ് അന്വോഷണത്തിന് ശുപാർശ ചെയ്യണം. ഇക്കാര്യത്തിൽ എടവക സി.പി.എം നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. ഏതു തരം അന്വോഷണവും ഭരണസമിതി സർവാത്മാനാ സ്വാഗതം ചെയ്യുന്നു. സി.പി.എം ൽ നിന്നും കോൺഗ്രസ് ഭരണം പിടിച്ചെടുത്തതിനു ശേഷം ദീപ്തിഗിരി സംഘത്തിന്റെ വളർച്ചയിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കെട്ടിട നിർമ്മാണത്തിൻ്റെ പേരിൽ ഫെഡറൽ ബാങ്ക് മാനന്തവാടി ശാഖയിൽ നിന്നും എടുത്ത വായ്‌പ ക്യത്യ സമയത്ത് അടക്കാതെ ജപ്‌തിയുടെ വക്കിലെത്തിയ സംഘത്തെ നിലവിലുള്ള ഭരണസമിതി വന്ന ശേഷമാണ് ലോൺ അടച്ച് ആധാരം തിരികെ എടുത്തത്. വൃത്തി ഹീനമായ പാൽ പാത്രത്തിൽ പാൽ കൊ വന്ന ലോക്കൽ സെക്രട്ടറിയുടെ പാൽ എടുക്കാതെ തിരിച്ചയച്ചതു മുതൽ ജീവനക്കാർക്കെതി രേയും, സ്വന്തം കാര്യത്തിനു വേണ്ടിയും ലോക്കൽ സെക്രട്ടറി പാർട്ടിയെ ഉപയോഗിക്കു ന്നതും പാർട്ടി അതിന് വഴങ്ങുന്നതും ലജ്ജാവഹമാണ്. കർഷകർക്ക് പാൽ വില ബാങ്ക് അക്കൗ ” വഴി കൃത്യസമയത്ത് നൽകുന്നതിലും, സമയാസമയങ്ങളിൽ പ്രോൽസാഹന വില നൽകുന്ന കാര്യത്തിലും വിവിധ ആനുകൂല്യങ്ങൾ വലിയ തോതിൽ കർഷകർക്ക് എത്തിക്കുന്ന കാര്യത്തിലും നിലവിലെ ഭരണസമിതി എന്നും മുൻപന്തിയിലാണ്. പ്രള കാലത്തും കോവിഡ് പ്രതിസന്ധിയിലും സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്‌ത്‌ കർഷകരുടെ ദുരിതങ്ങളിൽ കൂടെ നിന്ന ഒരു ഭരണസമിതിയാണ് നിലവിലുള്ളത്. കോവിഡ് സമയത്തെ ലോക്ക് ഡൗൺകാലയളവിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലാ യപ്പോൾ അവശ്യസാധനങ്ങളും കാലിത്തീറ്റയും വീട്ടിലെത്തിക്കുക, പണമില്ലെങ്കിലും ക്ഷീരകർഷകർക്ക് വായ്‌പയായി സാധനസാമഗ്രികൾ നൽകി ആരംഭിച്ച സൂപ്പർ മാർക്കറ്റ് വൻ വിജയമായി മാറിയെന്നതെല്ലാം സി.പി.എം ൻ്റെ ഉറക്കം കെടുത്തിയ സംഗതികളാണ്. ദീപ്തിഗിരി സംഘത്തിന്റെ ഭരണം തിരിച്ചു പിടിക്കുവാനും സംഘം പ്രസിഡണ്ടിനെ വ്യക്തിഹത്യ ചെയ്‌ത്‌ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി അതു വഴി തുടർച്ചയായി മൂന്ന് തവണയായി നഷ്‌ടപ്പെട്ട എടവക പഞ്ചായത്ത് ഭരണം ഉറപ്പാ ക്കുവാനുമുള്ള സി.പി.എം ൻ്റെ നിഗൂഢ തന്ത്രം ക്ഷീരകർഷകരും പൊതുജനങ്ങളും തള്ളിക്കളയും. വ്യാജ പരാതികളുടെ പേരിലാണെങ്കിലും ക്ഷീര വികസനവകുപ്പ് നട ത്തിയ വിശദമായ അന്വേഷണത്തിൽ അഴിമതിയോ ക്രമക്കേടുകളോ കണ്ടെ ത്തിയിട്ടില്ല എന്നിരിക്കെ ക്ഷീരകർഷകരുടെ അത്താണിയായ ദീപിതിഗിരി ക്ഷീരസംഘത്തെ തകർക്കാനുള്ള ഗൂഢ ഉദ്ദേശ്യവും അതു വഴി പഞ്ചായത്ത് ഭരണത്തിലേക്ക് എത്താം എന്നുള്ളതും മാർക്സിസ്റ്റ് പാർട്ടിയുടെ വ്യാമോഹം മാത്രമാണ്.

നൂറ് കണക്കിന് ക്ഷീരകർഷകരുടെ ആശാകേന്ദ്രമായ ദീപ്‌തിഗിരി സംഘത്തിനെതിരായ ഏത് തരം നീക്കവും ക്ഷീരകർഷകർ പരാജയപ്പെടുത്തും. എടവക പഞ്ചായത്ത് ഭരണം സി.പി.എം ന് ഇനിയും കിട്ടാക്കനിയാണ്. ഇത് മറി കടക്കാൻ ദേശീയ ശ്രദ്ധ നേടിയ സംഘത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ട് അടക്കം തടഞ്ഞുവെക്കുന്ന വില കുറഞ്ഞ കുതന്ത്രങ്ങൾ ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എം പയറ്റുകയാണ്. സുതാര്യമായ രീതിയിൽ ഭരണം നടത്തുന്ന ഭരണസമിതിക്കെതിരെ നടത്തുന്ന സമരാഭാസങ്ങൾക്ക് മാർക്സിസ്റ്റ് പാർട്ടി വലിയ വില നൽകേണ്ടി വരും.

പത്ര സമ്മേളനത്തിൽ സംഘം പ്രസിഡണ്ട് എച്ച്.ബി പ്രദീപ്, ഡയറക്ടർമാരായ തലച്ചിറ അബ്രാഹം, എം.മധുസൂദനൻ, പെരുഞ്ചോല അച്ചപ്പൻ, വി.സി ജോസ്, ജിഷ വിനു ഇല്ലിക്കൽ, സാലി സൈറസ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *