അമ്പലവയൽ മഞ്ഞപ്പാറ ജുമാമസ്‌ജിദിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
അമ്പലവയൽ: അമ്പലവയൽ മഞ്ഞപ്പാറ ജുമാമസ്‌ജിദിൽ ഉസ്‌താദിന്റെ വേഷം ധരിച്ചെത്തി വൻതുക കവർന്ന കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഷംസുദ്ധീനെ (41) ആണ് അമ്പലവയൽ പോലീസ് പിടികൂടിയത്. പള്ളിയിൽ എത്തിയ പ്രതി ആരുമില്ലാത്ത സമയം നോക്കി കെട്ടിടത്തിന് പിന്നിൽ ഒളിച്ചിരിക്കുകയും, എല്ലാവരും പോയെന്ന് ഉറപ്പുവരുത്തിയ ശേഷം മോഷണം നടത്തുകയും ചെയ്തു. ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പാലക്കാട് വെച്ചാണ് പോലീസ് പിടികൂടിയത്.





Leave a Reply