ഡോക്ടർമാരില്ല; തരിയോട് സിഎച്ച്സി പ്രവർത്തനം അവതാളത്തിൽ
ചെന്നലോട് : തരിയോട് സാമൂഹിക ആരോഗ്യം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നതായി പരാതി. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് ചികിത്സയെ സാരമായി ബാധിക്കുകയാണ്. രാവിലെ 9 മുതൽ ആരംഭിക്കേണ്ട ഒപി മിക്ക ദിവസങ്ങളിലും ഏറെ വൈകിയാണ് തുടങ്ങുന്നത്. ഇത് രോഗികളെ ഏറെ ദുരിതത്തിലാക്കുകയാണ്.തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ രോഗികളുടെ പ്രധാന ആശ്രയ കേന്ദ്രമായ ഇവിടെ ദിവസവും ശരാശരി നാനൂറോളം പേർ ചികിത്സയ്ക്ക് എത്തുന്നുണ്ട്.





Leave a Reply