May 8, 2026

തുടർച്ചയായ വന്യ ജീവി ആക്രമണങ്ങൾ ; 10 ലക്ഷത്തിന്റെ ചെക്ക് അല്ല. ശ്വാശതമായ പരിഹാരങ്ങളാണാവശ്യം- എസ്.മുനീർ 

0
Img 20250212 144704
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജില്ലയിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിയുമ്പോളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പത്ത് ലക്ഷം രൂപയുടെ ചെക്കുമായി നടക്കുകയല്ല വേണ്ടതെന്നും വന്യജീവി ആക്രമണം തടയാനുള്ള

ശ്വാശത നടപടികളാണ് സ്വീകരിക്കേണ്ടതെന്നും എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി എസ്.മുനീർ.

 

ജില്ലയിൽ അടുത്തടുത്ത ദിവസങ്ങളിൽ കാട്ടാനയാക്രമണത്തിൽ 2 ജീവനുകൾ പൊലിഞ്ഞതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.എഫ്.ഒ ഓഫീസ് മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ മനുഷ്യ ജീവനുകൾ പൊലിയുമ്പോളും നിസംഗത തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നാടിന് അപമാനമാണെന്നും ഇനിയും നിസംഗത തുടരാനാണ് ഭാവമെങ്കിൽ ജനപ്രതിനിധികളെ വഴിയിൽ തടയലടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികളുമായി എസ്ഡിപിഐ രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌,ജില്ലാ കമ്മറ്റിയംഗം സമദ് പിലാകാവ്,

മാനന്തവാടി മണ്ഡലം സെക്രട്ടറി സജീർ, ഓർഗനൈസിംഗ് സെക്രട്ടറി സകരിയ്യ, മണ്ഡലം കമ്മിറ്റിയംഗം ആലി പി, ഷംസു, മുസ്തഫ, സുബൈർ, സഫീന എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *