ഹോംസ്റ്റേ സംരംഭകർക്കായി ടൂറിസം സെമിനാർ
മീനങ്ങാടി :നിലവിൽ ഹോംസ്റ്റേ നടത്തുന്നവർക്കും, പുതുതായി ഹോംസ്റ്റേ ആരംഭിക്കാൻ താല്പര്യമുള്ളവർക്കുമായി ആൾ കേരള ടൂറിസം അസോസിയേഷൻ കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിക്കുന്നു. ഹോംസ്റ്റേകൾക്ക് ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷൻ എങ്ങനെ നേടാം, മുദ്ര ലോണിനായി എങ്ങനെ അപേക്ഷിക്കാം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധരുടെ ക്ലാസുകൾ നടത്തുന്നു. ഫെബ്രുവരി 25ന് മീനങ്ങാടി തൗഫീഖ് ഹോട്ടലിൽ വെച്ചാണ് സെമിനാർ നടത്തുന്നത്. പങ്കെടുക്കാൻ താല്പര്യം ഉള്ള സംരംഭകർ 9447028088 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആൾ കേരള ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.





Leave a Reply