July 31, 2026

ശലഭാക്ഷരങ്ങൾ’ പ്രകാശനം ചെയ്തു 

0
Img 20250219 085021
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാട്ടുപൂക്കൾ സാഹിത്യ കൂട്ടായ്മയുടെ പ്രഥമ കവിതാ സമാഹാരം ശലഭാക്ഷരങ്ങളുടെ പ്രകാശനവും അംഗങ്ങളുടെ സംഗമവും

മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്നു.

ചടങ്ങ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് നൽകികൊണ്ട് ഡോ.സി രാവുണ്ണി കവിതാസമാഹാരം പ്രകാശനം ചെയ്തു.

അംബിക ശിവദായകം അധ്യക്ഷത വഹിച്ചു. രതീഷ് കെ വി മൊതക്കര സ്വാഗതം പറഞ്ഞു.

പാറാനി ബിജു മുഖ്യപ്രഭാഷണം നടത്തി. സുബിൻ വെങ്ങപ്പള്ളി അനുശോചന പ്രസംഗം നടത്തി. അബ്ദുൽ മജീദ് പുസ്തക പരിചയം നടത്തി.

ജയകുമാർ, പി കെ സത്താർ,

സാദിർ തലപ്പുഴ, ലെവിൻ മുതുകാട്,

അജീഷ് കൊന്ന പാട്ട് , ഫാ.ബെന്നി പാറാനി , റെജീന, അൽഫോൻസ ,

അശ്വതി കൽപറ്റ , ബബിത ഇ എസ് ,

അഞ്ജലി, ശിവകാമി എന്നിവർ ആശംസകൾ അർപ്പിച്ചു. വിജി അഭി നന്ദി പറഞ്ഞു. 96 എഴുത്തുകാരുടെ രചനകൾ ആണ് പുസ്തകം ആയത്. രചനകൾ നൽകിയ എഴുത്തുകാരെ ആദരിച്ചു. തുടർന്ന് കവിയരങ്ങ് നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *