May 8, 2026

പനമരം കുട്ടിപോലീസ് ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു

0
Img 20250307 135111
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സമൂഹത്തിൽ വ്യാപിക്കുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ പനമരം കുട്ടി പോലീസ് ശക്തമായ പ്രതിജ്ഞയെടുത്തു. ലഹരിയെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ചടങ്ങിൽ കുട്ടികൾ മെഴുകുതിരികൾ കൊളുത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

 

പ്രശസ്ത എഴുത്തുകാരനും പനമരം സ്കൂളിലെ മുൻ അധ്യാപകനുമായ ശിവരാമൻ മാസ്റ്ററാണ് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കുട്ടികൾ ലഹരിക്കെതിരെ സന്ധിയില്ലാത്ത സമരം തുടരുമെന്ന് പ്രതിജ്ഞയിലൂടെ വ്യക്തമാക്കി.

 

പരിപാടിയിൽ രമേഷ് കുമാർ കെ, ഷീജ ജെയിംസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. ലഹരിയുടെ ഉപയോഗം തടയുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *