June 21, 2026

റബറിനെ താങ്ങുവിളകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം:പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ പ്രതിഷേധം

0
Kjj
By ന്യൂസ് വയനാട് ബ്യൂറോ

 

ന്യൂഡല്‍ഹി: റബറിനെ താങ്ങുവിളകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെ സംബന്ധിച്ച് പ്രിയങ്ക ഗാന്ധിയുടെ ചോദ്യത്തിന് മുളകിനെ ഉള്‍പ്പെടുത്തി എന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മറുപടിയില്‍ പ്രതിപക്ഷ എം.പി.മാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധം.സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച വിദര്‍ഭ പാക്കേജില്‍ കേരളത്തിലെ വയനാട്, പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഈ മൂന്നു ജില്ലകളിലെ പുരോഗതി വിലയിരുത്താന്‍ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകമായ യോഗം വിളിക്കുമോ എന്നും പ്രിയങ്ക ഗാന്ധി എം.പി. പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ ചോദ്യമുന്നയിച്ചു.

കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന കടുത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ റബ്ബറിനെ താങ്ങു വിളകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമോ എന്നും അടിക്കടി ഉണ്ടാവുന്ന സുഗന്ധവിളകളുടെ വിലയുടെ കാര്യത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ എന്നുമായിരുന്നു പ്രിയങ്ക ഗാന്ധി ചോദ്യമായി ഉന്നയിച്ചത്. ചൂരലമല ദുരന്തത്തിന് ശേഷം പ്രധാനമന്ത്രി നേരിട്ട് കണ്ട ദുരന്തത്തില്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയുടെ സഹാനുഭൂതി ഉണ്ടാവുമോ എന്നും അവര്‍ ചോദ്യം ഉന്നയിച്ചു. എന്നാല്‍ ഇതിനു മറുപടി പറഞ്ഞ മന്ത്രി റബ്ബറിനെ കുറിച്ച് പരാമര്‍ശിക്കാതെ മുളകിനെ താങ്ങുവിലയുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്. ഇത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *