May 8, 2026

ഔദ്യോഗിക ഭാഷ ജില്ലാതല യോഗം ചേര്‍ന്നു

0
Fgf
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ഔദ്യോഗിക ഭാഷയില്‍ 100 ശതമാനം പുരോഗതി കൈവരിച്ച് ജില്ലയിലെ വിവിധ വകുപ്പുകള്‍. ജില്ലയിലെ എല്ലാ വകുപ്പുകളിലും ഓഫിസ് മുദ്രകളും, വാഹന ബോര്‍ഡുകളും, മിനിറ്റ്‌സുകളും, ഹാജര്‍ പുസ്തകം , ടെന്‍ഡര്‍ പരസ്യങ്ങള്‍ മലയാളത്തില്‍ നല്‍കണമെന്ന് എ. ഡി. എം കെ ദേവകി പറഞ്ഞു . ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം ഔദ്യോഗിക ഭാഷാ വകുപ്പ് സെക്ഷന്‍ ഓഫിസര്‍ എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ മുഖേന കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണായ ജില്ലയിലെ വിവിധ വകുപ്പുകള്‍, കോപ്പറേറ്റീവ് സ്ഥാപനങ്ങള്‍ ,ബോര്‍ഡുകള്‍, യൂണിവേഴ്‌സിറ്റി അംഗങ്ങള്‍ അടങ്ങിയ സമിതിയുടെ 2025- 2026 വര്‍ഷത്തെ ആദ്യ ഏകോപന സമിതി യോഗമാണ് നടന്നത്.

വകുപ്പുതല സമിതി/ ജില്ലാ സമിതി യോഗങ്ങള്‍ സമയബന്ധിതമായി ചേരേണ്ടതും ഭാഷ മാറ്റ പുരോഗതി റിപ്പോര്‍ട്ട് എല്ലാ മൂന്നുമാസം കൂടുമ്പോഴും ഔദ്യോഗിക ഭാഷാ വകുപ്പില്‍ എത്തേണ്ടതുമാണ്. അതിനാല്‍ കൃത്യമായ യോഗങ്ങള്‍ നടക്കേണ്ടതുണ്ട്. ഇ- ഓഫിസില്‍ മന്ദാരം ഫോണ്ട് ഉപയോഗിക്കണമെന്നും ഔദ്യോഗിക ഭാഷ വകുപ്പ് സെഷന്‍ ഓഫിസര്‍ എസ്. സുനില്‍കുമാര്‍ പറഞ്ഞു.യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, യൂണിവേഴ്‌സിറ്റി അംഗങ്ങള്‍, ബോഡംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *