July 27, 2026

ചികിത്സാ രംഗത്ത് കൈകോര്‍ത്ത് ജില്ല പോലീസും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും

0
ddd
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്‌പെഷ്യല്‍ പ്രിവിലേജ് കാര്‍ഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്. കോളേജ് കാമ്പസില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് നല്‍കികൊണ്ട് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍ നിര്‍വഹിച്ചു.
ബത്തേരി ഡി വൈ എസ് പി കെ കെ അബ്ദുള്‍ ഷെരീഫിന്റെ അധ്യക്ഷനായില്‍.

കല്പറ്റ ഡി വൈ എസ് പി പി എല്‍ ഷൈജു, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എം എം അബ്ദുള്‍ കരീം, ഡീന്‍ ഡോ. എ പി കാമത്, ഡി ജി എം ഷാനവാസ് പള്ളിയാല്‍, ജില്ലാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം എ സന്തോഷ്,വയനാട് ജില്ലാ പോലിസ് സഹകരണ സംഘം പ്രസിഡന്റ് കെ എം ശശീധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പരിപാടിക്ക് ഉഏങ സൂപ്പി കല്ലങ്കോടന്‍ സ്വാഗതവും ജില്ലാ പോലീസ് അസോസിയേഷന്‍ സെക്രട്ടറി ഇര്‍ഷാദ് മുബാറക് നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു.

പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വിവിധ ചികിത്സാ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക, കൂടാതെ, സ്‌പെഷ്യല്‍ പ്രിവിലേജ് കാര്‍ഡുള്‍പ്പെടെ ആരോഗ്യപരമായ കാര്യങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധയും വേണ്ട പരിചരണവും നല്‍കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *