June 18, 2026

ഒ വി സനല്‍കുമാറിന്റെ വിയോഗംപുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടം: സിപിഐ എം

0
dsah

 

കല്‍പ്പറ്റ: സിപിഐ എം ജില്ലാ കമ്മിറ്റിയുടെ രൂപീകരണകാലം മുതല്‍ നിര്‍ണായക സാന്നിധ്യമായിരുന്ന ഒ വി സനല്‍കുമാറിന്റെ വിയോഗം ജില്ലയിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു. ട്രേഡ്യൂണിയന്‍ പ്രസ്ഥാനങ്ങളടക്കം ജില്ലയില്‍ കെട്ടിപടുക്കുന്നതിന്റെ പ്രാരംഭകാലത്തെ നേതൃത്വത്തെയാണ് നഷ്ടമായത്. പ്രഥമ ജില്ലാ കമ്മിറ്റിയിലെ അംഗമാണ്. വയനാട് ജില്ലാ രൂപീകരണത്തിലേക്ക് ഉള്‍പ്പെടെ നയിച്ച കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ജില്ലാ പഞ്ചായത്ത് അംഗമായും തിളങ്ങി. അഭിഭാഷകനായി നിറഞ്ഞുനിന്ന് അഭിഭാഷകരെയും പുരോഗമന ആശയങ്ങള്‍ക്കൊപ്പം അണിനിരത്തി. സിപിഐ എമ്മിന്റെ ജില്ലയിലെ ചരിത്രത്തില്‍ ഉജ്വല സാന്നിധ്യമായിരുന്ന സനല്‍കുമാറിന്റെ ഓര്‍മകള്‍ വരുംകാല പോരാട്ടങ്ങള്‍ക്ക് കരുത്താകുമെന്നും ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *