June 19, 2026

ബോള്‍ ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

0
ബോള്‍ ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:ജില്ലാ പഞ്ചായത്തിന്റെ വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളിന് അനുവദിച്ച ബോള്‍ ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.ടി സുഭാഷ് അധ്യക്ഷനായി. ഹൈസ്‌കൂള്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ഐ പി ആലീസ് ,ജില്ലാ ട്രഷറര്‍ സി കെ ചന്ദ്രന്‍ ബാനു എന്നിവര്‍ സംസാരിച്ചു.സ്റ്റേറ്റ് ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *