June 19, 2026

ചൂരൽമല ദുരന്ത മേഖലയിലെ തുരങ്കപാത പദ്ധതി ഉപേക്ഷിക്കുക: പശ്ചിമഘട്ട സംരക്ഷണ സമിതി

0
IMG_20250605_161738
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :കേരളത്തിലെയും രാജ്യത്തെയും ശാസ്ത്ര സാങ്കേതിക വിദഗ്‌ധർ വിവിധ ഘട്ടങ്ങളിൽ പശ്ചിമ ഘട്ടത്തിലെ ഏറ്റവും ദുർബലമായ മേഖലയാണ് ചൂരൽമല പ്രദേശം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വയനാട് ജില്ലാ ഭരണകൂടമോ, ജനപ്രതിനിധികളോ, സംഘടനകളോ ആവശ്യപ്പെട്ടതല്ല വയനാട് തുരങ്കപാത പദ്ധതി. ഇപ്പോഴും അതുമായി ബന്ധ പ്പെട്ട കാര്യങ്ങളെ കുറിച്ച് അവർക്ക് വ്യക്തതയുമില്ല. താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് ചൂണ്ടികാട്ടി ആഗോള കോർപ്പറേറ്റുകൾക്ക് പശ്ചിമഘട്ട മല നിരകൾ സ്വന്തമാക്കാൻ അവസരമൊരുക്കുന്ന നിഗൂഢതകൾ നിറഞ്ഞ ഒന്നാ ണത്. നിർമ്മാണ പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ കൊണ്ടുവരുന്ന കടൽ മണൽ ഖനനത്തിനു പിന്നിലും, പശ്ചിമഘട്ടത്തിലെ കടലോരങ്ങളിലെ വില പിടിച്ച ധാതു ചൂഷണമാണെന്നതുപോലെ, പശ്ചിമഘട്ടത്തിലെ പ്രകൃതി വിഭവങ്ങളിലേക്ക് കോർപ്പറേറ്റുകൾക്ക് പ്രവേശിക്കാനുള്ള പ്രവേശന കവാട മെന്ന നിലക്കാണ് തുരങ്കപാത കെട്ടിയിറക്കിയിരിക്കുന്നത്.

പദ്ധതിക്ക് അനുമതി ലഭിച്ചുവെന്നതിൻ്റെ അർത്ഥം അതെല്ലാവരും സ്വീകരിച്ചു വെന്നല്ല, സംസ്ഥാനം മുന്നോട്ടു വെക്കുന്ന പദ്ധതികൾക്ക് അനുമതി നൽകണമെന്ന ഭരണഘടന നിർദ്ദേശങ്ങളുടെ ഭാഗം മാത്രമാണത്. ഇപ്പോൾ തന്നെ വയനാടുമായി ബന്ധപ്പെടാൻ അഞ്ച് ചുരം റോഡുകളും അത്ര ത്തോളം അന്തർ സംസ്ഥാന റോഡുകളുമുണ്ട്. ഏറ്റവും തിരക്കേറിയ താമര ശ്ശേരി ചുരം റോഡ് NH 766 ഉം ആണ്. അതിന് തൊട്ടരികിലാണ് തുരങ്കപാത പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാന ഖജനാവിന് നേട്ടങ്ങൾ മാത്രമുണ്ടാക്കുന്ന NH 766 മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഇടപെടലും നടത്താൻ സംസ്ഥാന ഗവൺമെന്റോ, ജനപ്രതിനിധികളോ നാളിതുവരെ ശ്രമിച്ചിട്ടില്ല എന്നത് ദുരൂഹമാണ്. വയനാടിന് പ്രത്യേകിച്ച് യാതൊരു നേട്ടവും നൽകാത്ത, 5000 കോടി യിലധികം സംഖ്യ സംസ്ഥാനത്തിനു ബാദ്ധ്യത വരുത്തുന്ന ഈ പദ്ധതി എന്തിനെന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടുമില്ല.

തിരുവമ്പാടി മുൻ സി.പി.എം. എം.എൽ.എ. ആസൂത്രിതമായി കെട്ടിച്ചമച്ച വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതിക്ക് ഗവൺമെന്റ് അംഗീകാരം നൽകിയത്. അദ്ദേഹത്തിന്റെ നിവേദനത്തിൽ അദ്ദേഹം പറഞ്ഞി രിക്കുന്നത് 500 കോടികൊണ്ട് പദ്ധതി പൂർത്തീകരിക്കാമെന്നാണ്. അതാണ് ഇപ്പോൾ 5000 കോടിയിൽ മുകളിൽ എത്തി നിൽക്കുന്നത്.

പരിമിതമായ തോതിലെങ്കിലും, വയനാടിൻ്റെ ആവാസ വ്യവസ്ഥക്ക് സഹായകമായ രീതിയിൽ, ഖനനത്തിനും മണ്ണുമാറ്റുന്നതിനും നിർമ്മാണ ങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ട് ജില്ലാ കളക്‌ടർ പുറപ്പെടുവിച്ച 2019 ലെ ഡി ഡി എം എ ഉത്തരവ് പ്രകാരം നിയന്ത്രണങ്ങൾ തുരങ്കപാതക്കും ബാധകമാണ്. എന്നാൽ ധാതുക്കൾ നീക്കം ചെയ്യുന്നതിനും, ദുരന്ത മേഖല യിൽ നിർമ്മാണം നടത്തുന്നതിനും മണ്ണു നീക്കം ചെയ്യുന്നതിനുമുള്ള ഡി ഡി എം എ യുടെ അനുമതി പദ്ധതിക്കാർ നേടിയിട്ടില്ല. ഡി ഡി എം എ നൽകിയ വിവരാവകാശ മറുപടിയിൽ ഏത് പദ്ധതിക്കും നിലവിലെ ഡി ഡിഎം എ ഉത്തരവ് ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2020 ൽ ഡി ഡി എം എ തന്നെ നിയോഗിച്ച വിദഗ്ദസംഘം നട ത്തിയ പഠനത്തിൽ കള്ളാടി ചൂരൽമല മലമ്പ്രദേശം റെഡ് സോണായി രേഖ പ്പെടുത്തിയിരുന്നെങ്കിലും, അതിപ്പോഴും സംസ്ഥാന ദുരന്ത നിവാരണ അതോ റിറ്റി തുറന്നുനോക്കിയിട്ടില്ല.

ഈ സാഹചര്യത്തിലാണ്, ഈ പദ്ധതി ഉപേക്ഷിക്കണമെന്നും, അതിനു പിന്നിൽ നടന്ന വൻ അഴിമതി അന്വേഷിക്കണമെന്നും, NH 766 അടിയന്തിരമായി വികസിപ്പിക്കുന്നതിൽ ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വയനാട്ടിലെ മുഴുവൻ പരിസ്ഥിതി പ്രവർത്തകരും ഒത്തു ചേർന്ന് ഈ പ്രതിഷേധ ധർണ്ണ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ധർണ്ണ എൻ. ബാദുഷ ഉദ്ഘാടനവും വർഗ്ഗീസ് വട്ടേക്കാട്ടിൽ മുഖ്യപ്രഭാഷ ണവും നടത്തി. പി.ജി. മോഹൻദാസ്, ബാബു മൈലമ്പാടി, അരൂഷ് കാരായി, സൈമൺ, കൃഷ്‌ണൻകുട്ടി, സുലോചന കെ.ആർ, എം.കെ.ഷിബു, ബഷീർ മേപ്പാടി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *