June 19, 2026

മലിനജലം ജനവാസ മേഖലയിലെത്തുന്നതായി പരാതി

0
site-psd--9
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :വയനാട് മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നും പുറത്തു വിടുന്ന മലിനജലം ജനവാസമേഖലയിലെത്തുന്നതായി പരാതി. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം. മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നും പുറത്തു വിടുന്ന മലിനജലമാണ് ഏറെക്കാലമായി ജനവാസ മേഖലയിലേക്ക് ഒഴുകിയെത്തുന്നതായി പരാതി ഉയരുന്നത്. ആശുപത്രിയുടെ പരിസരത്തുള്ള 50ലേറെ കുടുംബങ്ങളാണ് ഇതുമൂലം കടുത്ത പ്രയാസനുഭവിക്കുന്നത്. മഴ വെള്ളത്തോടൊപ്പം ചൂട്ടക്കടവ് ഭാഗത്ത് മലിനജലം കബനിപ്പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാര നടപടികള്‍ ഒന്നുമുണ്ടാകുന്നില്ല എന്നാണ് ആരോപണം. മഴക്കാലത്തിനു മുമ്പും ഇത്തരത്തില്‍ പ്രതിസന്ധിയുണ്ടായിരുന്നു. സബ് കലക്ടര്‍ ആശുപത്രി സൂപ്രണ്ട്,നഗരസഭാധികൃതര്‍ ഇവര്‍ക്കെല്ലാം പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. മുമ്പ് സിറിഞ്ച് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ മലിന ജലത്തോടൊപ്പം പ്രദേശത്തേക്ക് ഒഴുകിയെത്തിയിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലമായതോടെ മലിനജലം മഴവെള്ളത്തോടൊപ്പം വീടുകളുടെ പരിസരത്തേക്ക് മുമ്പത്തേക്കാള്‍ അധികം ഒഴുകിയെത്തുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്. മലിന ജലം പൊതുഇടങ്ങളിലുടെ ഒഴുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പരിഹാരനടപടികള്‍ ഇല്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *