ശില്‍പശാല സംഘടിപ്പിച്ചു
ബിജെപി തൊണ്ടര്‍നാട് പഞ്ചായത്ത് തല ശില്‍പശാല കഴിഞ്ഞ ദിവസം വൈകുന്നേരം മാക്കിയാട് ക്ഷീരസംഘം ഹാളില്‍ സംഘടിപ്പിച്ചു. യോഗം ബിജെപി സംസ്ഥാന സമിതി അംഗം കെസദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജയരാജന്‍ വഞ്ഞോട് അദ്ധ്യക്ഷനായി. വരുന്ന പഞ്ചായത്ത് ഇലക്ഷന് സജ്ജരായിരിക്കുവാന്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.
ജില്ലാ സെക്രട്ടറി സുകുമാരന്‍, മണ്ഡലം പ്രസിഡണ്ട് ജിതിന്‍ ഭാനു, ഇപി ശിവദാസന്‍ മാസ്റ്റര്‍, പുനത്തില്‍ രാജന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ശശിമോന്‍ മൊയ്തു വഴയില്‍, ശങ്കരന്‍ പുത്തന്‍വീട്, പ്രജീഷ് കേളോത്ത് വെള്ളന്‍ പാലിയോട്ടില്‍ പഞ്ചായത്ത് മെമ്പര്‍മാരയ ഗണേശന്‍’ ബിന്ദു മണപ്പാട്ടില്‍ എന്നിവര്‍ സംസാരിച്ചു.ഏറെ കൊട്ടിഘോഷിച്ച കേരള സര്‍ക്കാരിന്റെ ലൈഫ് പദ്ധതി തൊണ്ടര്‍നാട് പഞ്ചായത്തില്‍
അട്ടിമറിക്കുവാന്‍ ശ്രമം നടക്കുന്നവെന്ന് യോഗം അഭിപ്രായപ്പെട്ടു.
5 കൊല്ലത്തിന് മുകളിലായി ഗുണ ഭോകൃത ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട്.
ഒരുപാട് പേര്‍ കടംവാങ്ങിയും മറ്റും വീട് നിര്‍മിച്ചു.നിലവില്‍ 154 പേരാണ് ലിസ്റ്റില്‍ ഉള്ളത്.സ്വന്തമായി സ്ഥലം ഇല്ലാത്ത 70 ഓളം പേര്‍ വേറെയും.സമ്പൂര്‍ണ ഭവന പദ്ധതി കഴിഞ്ഞ ബഡ്ജറ്റില്‍ പാസ്സാക്കിയിരുന്നു.ഇപ്പോള്‍ 30 ഓളം പേര്‍ക്കേ വീട് നല്‍കാന്‍ പറ്റുകയുള്ളൂ എന്നാണ് ഭരണ കക്ഷിയായ സിപിഎം പറയുന്നത്.
ഇതിന് യുഡിഫ് മെമ്പര്‍മാരുടെ പിന്തുണയും ഉണ്ട്.
വീടിന് വേണ്ടി കാത്തിരിക്കുന്ന മുഴുവന്‍ ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ക്കും വീട് നല്‍കണം എന്നാണ് ബിജെപി യുടെ ആവശ്യം. പഞ്ചായത്ത് ഭരണ സമിതി എടുത്ത 30 വീട് മാത്രം എഗ്രിമെന്റ് വെക്കാം എന്ന തീരുമാനത്തിനെതിരെ ബിജെപ മെമ്പര്‍മാരായ ബിന്ദു മണപ്പാട്ടില്‍, ഗണേഷ് കെ വി എന്നിവര്‍ വിയോജന കുറിപ്പ് നല്‍കിയിട്ടുണ്ട്. 152 ഭൂമിയുള്ള അപേക്ഷകര്‍ക്കും, 70 ഓളം ഭൂ രഹിതര്‍ക്കും വീട് നല്‍കി വാക്ക് പാലിക്കണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.അല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്‍പോട്ടുപോകാന്‍ ആണ് തീരുമാനം. യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഭാസ്‌കന്‍ഇണ്ട്യാരി സ്വാഗതം പറഞ്ഞും
ബിജു സക്കറിയ യോഗത്തിന് നന്ദി രേഖപ്പെടുത്തി.





Leave a Reply