ബലി പെരുന്നാള്‍ സ്‌നേഹ വിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം
മാനന്തവാടി: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കുന്ന ബലിപെരുന്നാള്‍ ദിനത്തില്‍ സ്‌നേഹവിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം. വയനാട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് സാന്ത്വനത്തിന് കീഴില്‍ വിരുന്നൊരുക്കിയത്. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ് ശറഫുദ്ധീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌നേഹവും സാഹോദര്യവും പെരുന്നാളിന്റെ സന്ദേശമാണെന്നും നാടിന്റെ നിലനില്‍പ് സമൂഹത്തിന്റെ ഐക്യത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓരോ പെരുന്നാളുകളും ആഘോഷങ്ങളും വിശ്വാസി സമൂഹത്തിന് ചേര്‍ത്തു നിര്‍ത്തലിന്റെയും കരുതലിന്റെയും സന്ദേശമാണ് കൈമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഫള് ലുല്‍ ആബിദ് ചടങ്ങില്‍ ആമുഖഭാഷണം നടത്തി.
കഴിഞ്ഞ 11 വര്‍ഷമായി എസ് വൈ എസ് സാന്ത്വനത്തിന്റെ കീഴില്‍ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണ വിതരണം നടത്തിയത്. പരിപാടിയില്‍ മുസ്ലിം ജമാഅത്ത് സോണ്‍ സെക്രട്ടറിമാരായ അലി സഖാഫി, അശ്കറലി, എസ് വൈ എസ് ജില്ലാ നേതാക്കളായ മുഹ്യുദ്ധീന്‍ മിസ്ബാഹി, മുഹ്യുദ്ധീന്‍ സഅദി, സോണ്‍ നേതാക്കളായ ജാഷിര്‍ സുല്‍താനി, ഹാരിസ് കെ, ഇഖ്ബാല്‍, ജലീല്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply