July 28, 2026

ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം ചെയ്തു

0
site-psd-1
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പുതുക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം പ്രകാശനം ചെയ്തു. പ്രസ്തുത പരിപാടിക്ക് വൈസ് ചെയര്‍മാന്‍ ശ്രീമതി എല്‍സി പൗലോസ് അധ്യക്ഷനായി. ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം ബത്തേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി കെ രമേശ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ ന്‍ അനില്‍കുമാറിന് കൈമാറി. ജില്ലയില്‍ എല്‍ ബി എസ് എ പി നാലു പഞ്ചായത്തുകളില്‍ ബത്തേരി മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്നതാണ്.എല്‍ ബി എസ് എ പി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുനിസിപ്പാലിറ്റി പരിധിയിലുള്ള വിദ്യാര്‍ത്ഥികളെയും മറ്റു സന്നദ്ധ സംഘടനകളെയും ഇതിനായി ഉള്‍പ്പെടുത്താം.

പ്രസ്തുത പരിപാടിക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലിഷ ടീച്ചര്‍ സ്വാഗതം ചെയ്തു. നിലവിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അവയില്‍ വരുന്ന മാറ്റത്തെക്കുറിച്ചും, കാലാവസ്ഥയില്‍ വരുന്ന മാറ്റത്തെക്കുറിച്ചും, എല്‍ ബി എസ് എ പി ( ലോക്കല്‍ ബിയോടിവേഴ്‌സിറ്റി സ്ട്രടെജി ആന്‍ഡ് ആക്ഷന്‍ പ്ലാന്‍ ), പരിപാടിയില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ വിശദീകരിച്ചു.വരുംദിവസങ്ങളില്‍ എല്‍ ബി എസ് എ പി യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുകയും പ്രകാശനം ചെയ്യുകയും വേണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ശ്രീരാജ് പി.ആര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി കെ സഹദേവന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍, എന്നിവര്‍ സംസാരിച്ചു. പ്രസ്തുത പരിപാടിക്ക് അസിസ്റ്റന്റ് സെക്രട്ടറി റെജി ടി ടി കൃതജ്ഞത അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *