May 26, 2026

പ്രതിഭകളെ ആദരിച്ചു

0
IMG_20250618_210928
By ന്യൂസ് വയനാട് ബ്യൂറോ

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പാറക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികളെയും ഉപരിപഠനത്തിൽ റാങ്ക് നേടിയവരെയും ആദരിച്ചു.
സംസ്ഥാന കായികമേളയിൽ മെഡൽ നേടിയ അഭിനവ് പോൾ, എയ്ഞ്ചൽ മിഷേൽ, ആദി കൃഷ്ണ, അലൻ പോൾ ഷൈജു, അമന്യ മണി, അളകനന്ദ എന്നിവരെയും ക്ഷീരകർഷകൻ തങ്കച്ചൻ പുൽപറമ്പിൽ, സംഗീത-നാടക-കരകൗശല മേഖലകളിൽ മികവ് പുലർത്തിയ പി വി ഹരീഷ്, സൂരജ് പോരൂർ, രാജൻ കുഞ്ഞുവീട്, രാധാകൃഷ്ണൻ വടക്കേ വീട്, കെ എം മണി, കുടുംബശ്രീ കലോത്സവ വിജയികളായ ശ്രീകല ഗിരീഷ്, കെ ഷബിത എന്നിവരെയും ആദരിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈജി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന പ്രിൻസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖമറുന്നീസ, മെമ്പർമാരായ എം ജി ബിജു, ടി കെ അയ്യപ്പൻ, കെ ഷബിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സുധീർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *