വിജയോത്സവം സംഘടിപ്പിച്ചു
പുല്‍പ്പള്ളി:കാപ്പി സെറ്റ് മുതലി മാരന് മെമ്മോറിയല്‍ ജി എച്ച് എസ് സ്കൂളില്‍ എല്‍ എസ് എസ്, യു എസ് എസ് ,എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ ബീന ജോസ് വിജയോത്സവം ഉദ്ഘാടനം ചെയ്തു .മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പുഷ്പവല്ലി നാരായണന് അധ്യക്ഷനായി.
എ പി പ്രമീള ( ഹെഡ്മിസ്ട്രസ് ),തോടന്നൂര്‍ എ ഇ ഒ എ കെ പ്രേമചന്ദ്രന്, പിടിഎ പ്രസിഡണ്ട് യു എന്‍ കുശന്, മുന്‍ പിടിഎ പ്രസിഡന്റ് രവി താമരകുന്നേല്‍, മരക്കടവ് ജി എല്‍ പി സ്കൂള്‍ ഹെഡ്മാസ്റ്റര് കെ ഡി ബിജു, മാര്‍ഗരറ്റ് മാനുവല്‍ സ്റ്റാഫ് സെക്രട്ടറി കെ കെ മോഹനന് എന്നിവര്‍ സംസാരിച്ചു.





Leave a Reply