June 18, 2026

അക്ഷരപ്പച്ച ഗ്രീന്‍ കോര്‍ണര്‍ തുടക്കം

0
site-psd-3
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജൂണ്‍ 19 വായനാദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ് ടി ടി ഐല്‍ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് പുസ്തകങ്ങള്‍ സമാഹരിച്ച് അക്ഷരപ്പച്ച ഗ്രീന്‍ കോര്‍ണറിന് തുടക്കം കുറിച്ചു.പ്രിന്‍സിപ്പല്‍ കെ ജെ ബെന്നി സാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.നല്ല പാഠം ക്ലബ് അംഗങ്ങളായ ഹിന താഹ് സില്‍, സെമിന്‍ ഷാന്‍, ശിവകീര്‍ത്ത് അജീഷ്, ഹൃതിക സുരേഷ്, എന്നീ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു. നല്ല പാഠം അധ്യാപക കോഡിനേറ്റേഴ്‌സായ അഞ്ജു റോസ് ജോണ്‍,നിതിന്‍ വര്‍ഗീസ്, ആന്‍സി കെ.ജെ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *