‘ഞങ്ങള്‍ക്ക് ഇനി ജീവിക്കണ്ട’; സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം ചൂരല്‍മലയില്‍ പ്രതിഷേധം
ചൂരല്‍മലയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ബെയ്‌ലി പാലത്തിനു മുന്‍പില്‍ പൊലീസും നാട്ടുകാരും തര്‍ക്കത്തിലേര്‍പ്പെട്ടു. സര്‍ക്കാര്‍ വാഗ്ദനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. ചൂരല്‍മലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ കനത്തതോടെ പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചു. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് പ്രതിഷേധം ഉണ്ടായത്.
സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാര്‍ പറയുന്നു. ‘ഒരുപാട് നാളായി പണിയില്ലാതെ ഇരിക്കുന്നു. ആ 9000 കൊടുത്തിരുന്നെങ്കില്‍ ഇത്ര റിസ്‌ക് എടുത്ത് ആളുകള്‍ പണിക്ക് പോകില്ലായിരുന്നു. നിത്യ വേതനം എന്ന 300 രൂപ പോലും സര്‍ക്കാര്‍ നല്‍കാന്‍ തയാറാകുന്നില്ല. ഇവിടെ താമസിക്കുന്നവരെ ആരും തിരിഞ്ഞുപോലും നോക്കുന്നില്ല ഞങ്ങള്‍ക്ക് ഇനി ജീവിക്കേണ്ടെന്നും. ബെയ്ലി പാലത്തില്‍ കയറി നില്‍ക്കാന്‍ പോവുകയാണ്’ പ്രദേശവാസി പറയുന്നു.
മണിക്കൂറുകളായി ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ട് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എല്ലാ നഷ്ടപ്പെട്ടവരാണെന്നും ഇനി എവിടേക്ക് പോകാനെന്നും നാട്ടുകാര്‍ ചോദിക്കുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ഉയര്‍ത്തുന്ന വിഷയം. മേഖലയിലെ ആളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.





Leave a Reply