July 28, 2026

സൂംബ നൃത്തവുമായി ലഹരി വിരുദ്ധ ദിനാചരണം

0
site-psd-12
By ന്യൂസ് വയനാട് ബ്യൂറോ

നല്ലൂര്‍നാട്: നല്ലൂര്‍നാട് എഎംഎംആര്‍ ജിഎച്ച്എസില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.ആരോഗ്യമാണ് ലഹരി എന്ന സന്ദേശം നല്‍കിക്കൊണ്ട് മോഹനന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സൂംബ നൃത്തവും ലഹരി വിരുദ്ധഗാനവും അവതരിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം ഹെഡ്മാസ്റ്റര്‍ അബ്ദുള്ള എസ് നിര്‍വഹിച്ചു.ജീവിതമാണ് ലഹരി എന്ന സന്ദേശം നല്‍കുന്ന കുട്ടികളുടെ റീല്‍സ് പ്രകാശനവും , ലഹരി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ടെലിഫിലിമും പ്രദര്‍ശിപ്പിച്ചു.സീനിയര്‍ സൂപ്രണ്ട് ശ്രീകല ലഹരി വിരുദ്ധ സന്ദേശം നല്‍കി. ലഹരിക്കെതിരെ പോരാടാം എന്ന വിഷയത്തില്‍ സീനിയര്‍ അസിസ്റ്റന്റ് ഷാജി അബ്രഹാം മുഖ്യപ്രഭാഷണം നടത്തി.

ലഹരി യുവ സമൂഹത്തിന്റെ വിപത്ത് എന്ന വിഷയം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ശരണ്‍ അവതരിപ്പിച്ചു. സിപിഒ സ്മിത.വി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലാസ് അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രകാശനം അധ്യാപിക റജുല ടി.പി നിര്‍വഹിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *