വ്യാപാരി വ്യവസായി സമിതി മാനന്തവാടി യൂണിറ്റ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
മാനന്തവാടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ മാനന്തവാടി യൂണിറ്റ് കമ്മിറ്റി ഈ വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ കൂടാതെ, മറ്റ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മാത്യു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. ശ്രീധരൻ, കെ.എസ്. വിജീഷ്, കെ.എം. അബ്ദുൾ സലീം, കെ.ജി. സുനിൽ എന്നിവർ സംസാരിച്ചു.





Leave a Reply