June 18, 2026

മിഷൻ ഫുഡ് ഫോർഡർ വാട്ടർ’ പദ്ധതിക്ക് തുടക്കമായി; 1300 വിത്തുണ്ടകൾ നിക്ഷേപിച്ചു

0
IMG_20250628_192013
By ന്യൂസ് വയനാട് ബ്യൂറോ

കേരള വനം വന്യജീവി വകുപ്പിന്റെ ‘മിഷൻ ഫുഡ് ഫോർഡർ വാട്ടർ’ പദ്ധതിയുടെ ഭാഗമായി സൗത്ത് വയനാട് ഡിവിഷനിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വിത്തുണ്ടകൾ നിക്ഷേപിച്ചു. പെരിന്തൽമണ്ണ എം.ഇ.എസ്. കോളേജിലെ എൻ.എസ്.എസ്. വളണ്ടിയർമാരും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.

 

സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് കെ. രാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാർ, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അബ്ദുൽ ഗഫൂർ, ക്യാമ്പ് കോഡിനേറ്റർ മുഹമ്മദ് ഷിബിലി കെ., എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ നിധിൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

പദ്ധതിയുടെ ഭാഗമായി വേരുതോട് ഭാഗത്ത് 1300 വിത്തുണ്ടകളാണ് നിക്ഷേപിച്ചത്. വന്യജീവികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മിഷൻ ഫുഡ് ഫോർഡർ വാട്ടർ’ പദ്ധതി നടപ്പിലാക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *