May 2, 2026

‘അക്ഷരോന്നതി’ പുസ്തകങ്ങള്‍ കൈമാറി

0
site-psd-45
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: ‘അക്ഷരോന്നതി’ പദ്ധതിയുടെ ഭാഗമായി മര്‍കസ് ലോ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗോത്ര ഗ്രന്ഥാലയങ്ങള്‍ക്കായി നല്‍കുന്ന പുസ്തകങ്ങള്‍ കൈമാറി. വയനാട് ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു മര്‍കസ് ലോ കോളജ് ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനു നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണു പുസ്തക കൈമാറ്റം സംഘടിപ്പിച്ചത്.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ഇബ്രാഹിം മുണ്ടക്കല്‍ അധ്യക്ഷനായി. മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി.ടി. സുഭാഷ്, മര്‍കസ് ലോ കോളേജിനുള്ള പ്രശംസാപത്രം കൈമാറി.എം. മണികണ്ഠന്‍, എം. സുധാകരന്‍, മിഥുന്‍ മുണ്ടക്കല്‍, ഗോകുല്‍ കെ,വി. കെ ശ്രീധരന്‍, എം.ജെ ത്രേസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഹമ്മദ് സ്വാലിഹ് സ്വാഗതവും സ്വാഹിബ നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *