May 2, 2026

സമരമല്ല സമരാഭാസമാണ് സി.പി.എം നടത്തിയത്: എന്‍.ഡി അപ്പച്ചന്‍

0
site-psd-46
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:കോണ്‍ഗ്രസ്സ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലേക്ക് സി.പി.എം നടത്തുന്ന സമരങ്ങള്‍ അപഹാസ്യമാണെന്ന് ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു.ബി.ജെ.പിയുടെ ഇക്കാര്യത്തിലുള്ള പ്രസ്താവന രാക്ട്രീയ പ്രേരിതമാണെന്നും നന്നായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ മൊത്തം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാക്കാനുള്ള ഒരു ശ്രമവും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ലെന്നും ഡി.സി.സി. നേതൃയോഗം വിലയിരുത്തി.യോഗത്തില്‍ ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷനായി.

ജില്ലയിലെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലേക്ക് സി.പി.എം. നടത്തുന്ന പ്രതിഷേധ മാര്‍ച്ച് അല്‍പ്പമെങ്കിലും സാമാന്യ മര്യാദയുണ്ടെങ്കില്‍ ബ്രഹ്‌മഗിരി സൊസൈറ്റിയിലെ നിക്ഷേപകരുടെ പണം തിരിച്ചു കൊടുക്കുകയാണ് വേണ്ടത്. റിട്ടയര്‍ ചെയ്ത സി.പി.എം. അനുഭാവികളായ ഉദ്യാഗസ്ഥന്മാരുടെ ആനുകൂല്യങ്ങളും, പഞ്ചായത്തില്‍ നിന്നും, സഹകരണ ബാങ്കുകളില്‍ നിന്നും ഫണ്ടും കുടുംബശ്രീയില്‍ നിന്നുള്ള ഫണ്ടും മറ്റു വ്യക്തികളില്‍ നിന്നും, ഒക്കെ സമാഹരിച്ച 100 കോടിയോളം വരുന്ന രൂപയും സര്‍ക്കാരില്‍ നിന്നും ഗ്രാന്‍ന്റായി കിട്ടിയ കോടിക്കണക്കിന് രൂപയും ജില്ലയിലെ സി.പി.എം.നേതാക്കള്‍ തട്ടിയെടുത്തത് മൂലം ബ്രഹ്‌മഗിരിയിലെ ഫാക്ടറിയും അതിലെ ഉപകരണങ്ങളും നശിച്ച് പ്രവര്‍ത്തന രഹിതമായി കിടക്കുകയാണ്. ഇപ്പോള്‍ സൊസൈറ്റിക്ക് നാഥനില്ലാത്ത അവസ്ഥയിലുമാണ്. നിക്ഷേപിച്ച പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. സംഘടനയുമായി ബന്ധപ്പെട്ട സര്‍വീസ് സംഘടനകള്‍ ഇപ്പോള്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കൊളഗപ്പാറയില്‍ സമരം നടത്തിയ ചരിത്രവും ആരും മറക്കുകയില്ല.

സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ ഒരു മാസത്തിനകം പണം നിക്ഷേപിച്ചവരുടെ തുകകള്‍ തിരികെ നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നതാണ്. ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതാണെന്നും പറഞ്ഞിട്ടുള്ളതാണ്. ഒരു വര്‍ഷ കഴിഞ്ഞിട്ടും ജില്ലയിലെ സി.പി.എം. ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇത്തരത്തില്‍ ജനങ്ങളെ പറഞ്ഞു പറ്റിച്ച് അവരെ വഞ്ചിച്ച് വാങ്ങിയ പണം തിരികെ കൊടുക്കാതെ, വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലേക്ക് പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സമരാഭാസവുമായി കടന്നു വരുന്നതിന് യാതൊരു നീതീകരണവുമില്ല. ബ്രഹ്‌മഗിരിയിലെ പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയ ശേഷം വേണം കോണ്‍ഗ്രസ്സ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലേക്ക് സമരം നടത്താന്‍.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *