വനമഹോത്സവം 2025: വയനാട്ടിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് സർപ്പ ആപ്പ് ബോധവൽക്കരണം നൽകി
കൽപ്പറ്റ : വനമഹോത്സവം 2025ന്റെ ഭാഗമായി ഇന്ന് ഹരിതകർമ്മ സേനാംഗങ്ങൾക്കായി സർപ്പ ആപ്പ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വയനാട് വനവൽക്കരണ വിഭാഗം, മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച്, കുടുംബശ്രീ ജില്ലാ മിഷൻ – വയനാട് എന്നിവർ സംയുക്തമായാണ് പനമരം പഞ്ചായത്ത് ഹാളിൽ പരിപാടി നടത്തിയത്.
മേപ്പാടി റെയ്ഞ്ചിലെ സ്നേക്ക് റെസ്ക്യൂവർ അഹമ്മദ് ബഷീർ ക്ലാസിന് നേതൃത്വം നൽകി. പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങളും അവയെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ട രീതികളും, സർപ്പ ആപ്പ് ഉപയോഗിച്ച് വനംവകുപ്പിന്റെ സഹായം തേടുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിൽ ജില്ലാ കുടുംബശ്രീ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ, ജില്ലാ കുടുംബശ്രീ കൺവീനർ അനുശ്രീ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ടി.ബി. സത്യൻ, സി.എസ്. വേണു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സരിത പി., ഹരിതകർമ്മ സേന അംഗങ്ങൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഹരിതകർമ്മ സേനയുടെ പങ്ക് വലുതാണെന്നും, ഇത്തരം ബോധവൽക്കരണ ക്ലാസുകൾ അവർക്ക് കൂടുതൽ അറിവും ആത്മവിശ്വാസവും നൽകുമെന്നും സംഘാടകർ അറിയിച്ചു.





Leave a Reply