ഫോറസ്റ്റ് ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
കാട്ടിക്കുളം:വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കാട്ടിക്കുളം ഫോറസ്റ്റ് ഓഫീസിലേക്ക് തിരുനെല്ലി, തൃശ്ശിലേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം നിശാന്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.സതീഷ് പുളിമൂട് അധ്യക്ഷനായി.കമ്മന മോഹനന്‍ റഷീദ് തൃശ്ശിലേരി, കെജി രാമകൃഷ്ണന്‍, ബാലനാരായണന്‍,ഷിനോജ് കെ വി, റീന ജോര്‍ജ് ,ജോര്‍ജ് അറകാക്കന്‍ ,വിപി പ്രേം ദാസ്മാസ്റ്റര്‍ടി എം സുധാകരന്‍ ഒ.പി.ഹസന്‍ എന്നിവര്‍ സംസാരിച്ചു.
തിരുനെല്ലി പഞ്ചായത്തിലെ കര്‍ഷകരാകമാനം വലിയ പ്രതിസന്ധിയും വെല്ലുവിളിയും നേരിടുകയാണ്. കുടിയേറ്റ മേഖലയായ മുത്തുമാരി പുളിമൂട് കുന്ന് പനവല്ലി തിരുനെല്ലി തോല്‍പ്പെട്ടി ബാവലി പാല്‍വെളിച്ചം ചേലൂര്‍ പോലുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ അവരുടെ നാണ്യവിളകള്‍ ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നശിപ്പിക്കുമ്പോള്‍ നോക്കിനില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണെന്നും വനംവകുപ്പിന്റെ വലിയ ശ്രദ്ധക്കുറവ് ഈ വിഷയത്തില്‍ ഉണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
നൈറ്റ് പെട്രോളിങ്ങും വാച്ചര്‍മാരെയും ഗാര്‍ഡ് മാരെയും അവരുടെ ജീവന സുരക്ഷിതത്വം നല്‍കുന്ന ആയുധങ്ങള്‍ നല്‍കി ജോലിക്ക് ഉപയോഗിച്ചാല്‍ ഒരു പരിധിവരെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകും പക്ഷേ ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ ഉത്തരവാദിത്തപ്പെട്ടവര്‍ ഇത് പലപ്പോഴും നിറവേറ്റുന്നില്ല എന്നുള്ളതാണ് വസ്തുത ഇത്തരത്തിലുള്ള സര്‍ക്കാരിന്റെ മെല്ലേ പോക്കും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കെടുകാര്യതയും വടക്കേ വയനാടിന്റെ പ്രതിനിധിയായ മന്ത്രിയുടെ അനാസ്ഥയുംഒരു പരിധിവരെ വന്യമൃഗങ്ങള്‍ക്ക് സൈ്വര്യ വിഹാരത്തിന് കാരണമാകുന്നുണ്ട്കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ട നാണ്യവിളകളുടെ നഷ്ടപരിഹാരത്തുക 2023ന് ശേഷം നല്‍കിയിട്ടില്ല എന്നത് വഞ്ചനയുടെ മറ്റൊരു മുഖമാണ് വരും ദിവസങ്ങളില്‍ ഇതിനെതിരെ സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു.





Leave a Reply