May 2, 2026

ആരോഗ്യ മേഖലയിലെ അനാസ്ഥ; ഡി.എം.ഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

0
site-psd-56
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ഡി.എം.ഒ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച് നടത്തി.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദാലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ആരോരുമില്ലാതെ അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മുസ്ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാര്‍ച്ച് നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ശസ്ത്രക്രിയ അടക്കം മാറ്റിവെക്കേണ്ടി വരുന്നത് അതിവഗൗരവതരമാണെന്നും യൂത്ത് ലീഗ് മാര്‍ച്ച് നേതാക്കള്‍ കുറ്റപ്പെടുത്തി.

 

പാവപ്പെട്ട അനേകായിരം പേര്‍ ആശ്രയിക്കുന്ന ആശുപത്രികള്‍ സര്‍ക്കാരിന്റെ അനാസ്ഥകാരണം വലിയ ദുരിതത്തിലാണിന്ന്. മരുന്ന് വിതരണ കമ്പനികള്‍ക്ക് ഭീമമായ സംഖ്യ കുടിശ്ശിക വരുത്തിയതിനാല്‍
ആവശ്യമായ മരുന്നുകള്‍ കിട്ടാനില്ല. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ നിയമനം നടക്കാത്തതിനാല്‍ ചികിത്സാമേഖല താറുമാറായിരിക്കുകയാണ്. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം നിരവധി ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ നിരന്തരമായി മുടങ്ങുന്നു. ഉപകരണങ്ങളില്ലാത്ത വിവരം മാസങ്ങള്‍ക്ക് മുമ്പേ ആരോഗ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നിട്ടും നടപടികളൊന്നും
ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോ ളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എംപി നവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സമദ് കണ്ണിയന്‍ നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുള്ള, മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി പി മൊയ്തു ഹാജി, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ പി കെ സലാം, സി.കെ മുസ്തഫ മണ്ഡലം ഭാരവാഹികളായ ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാര്‍, അസീസ് വേങ്ങൂര്‍, ജലീല്‍ വാകേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുസ്തഫ പാണ്ടിക്കാട്, ജലീല്‍ പടയന്‍, ലുഖ്മാനുല്‍ ഹക്കീം വി.പി സി ,മോയില്‍ കട്ടയാട് ഹാരിസ് പുഴക്കല്‍, കേളത്ത് അബ്ദുള്ള, പി വി എസ് മൂസ,അസീസ് വെള്ളമുണ്ട, കബീര്‍ മാനന്തവാടി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *