മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മുട്ടിൽ ടൗണിൽ കോൺഗ്രസ് പ്രതിഷേധം; കോലം കത്തിച്ചു
മുട്ടിൽ: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ സൂചകമായി മന്ത്രിയുടെ കോലം കത്തിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോയ് തൊട്ടിത്തറയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തം അതീവ ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് ബിനു തോമസ് പറഞ്ഞു. ഈ ദാരുണ സംഭവം ആരോഗ്യ മന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നിരുത്തരവാദിത്തപരമായ സമീപനമാണ് വെളിപ്പെടുത്തുന്നതെന്നും, ഇത് സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഗുരുതരമായ പ്രതിസന്ധിയും ഭരണപരമായ അനാസ്ഥയും തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
മോഹൻ ദാസ് കോട്ടകൊല്ലി, എം.ഒ. ദേവസ്യ, ഫൈസൽ പാപ്പിന, ഷിജു ഘോപാൽ, സുന്ദർ രാജ് എടപ്പെട്ടി, കെ. പത്മനാഭൻ, രവീന്ദ്രൻ മാണ്ടാട്, സജി മണ്ഡലത്തിൽ, ഉഷ തമ്പി, ശാന്തമ്മ തോമസ്, പ്രസന്ന, വിനായകൻ, നിഷീദ്, ബഷീർ മടക്കി, ഷൈജു, വേണുഗോപാൽ, അനീഷ് കാര്യമ്പാടി, തോമാച്ചൻ പറളി കുന്ന്, അന്ത്രു, ദാമോദരൻ എന്നിവർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.





Leave a Reply