പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സ്പെഷ്യല്‍ അലോട്ട്മെന്റ് നടത്തണം: രാഷ്ട്രീയ യുവജനതാദള്‍
കല്‍പ്പറ്റ :ജില്ലയിലെ പത്താം ക്ലാസ് പാസ്സായവരില്‍ ഇനിയും ഹയര്‍സെക്കന്‍ഡറി പ്രവേശനം ലഭിക്കാത്ത പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി സ്പെഷ്യല്‍ അലോട്ട്മെന്റ് നടത്തി പ്രവേശനം ഉറപ്പു വരുത്തണമെന്ന് രാഷ്ട്രീയ യുവജനതാദള്‍ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡണ്ട് പിപി ഷൈജല്‍ അധ്യക്ഷനായി.സംസ്ഥാന ഭാരവാഹികളായ കെടി ഹാഷിം,അജ്മല്‍ സാജിദ്, ജോമിഷ് പിജെ,ഷൈജല്‍ കൈപ്പങ്ങല്‍,നിസാര്‍ പള്ളിമുക്ക്,ഉമ്മര്‍ വെള്ളമുണ്ട,ജാഫര്‍ അമ്പിലേരി എന്നിവര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംബന്ധിച്ചു
വയനാട് ജില്ലയില്‍ ഈ വര്‍ഷം പത്താം ക്ലാസ് പാസായ പതിനൊന്നായിരത്തിലധികം വരുന്ന വിദ്യാര്‍ഥികളില്‍ പതിനെട്ട് ശതമാനത്തോളം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളാണ് എന്നാല്‍ പ്ലസ് വണ്‍ പ്രവേശനം നടക്കുമ്പോള്‍ ഇവര്‍ക്ക് എട്ടു ശതമാനം സംവരണം മാത്രമാണ് ലഭ്യമായിട്ടുള്ളത്.ഇതുമൂലം ധാരാളം വിദ്യാര്‍ത്ഥികള്‍ പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുകയാണ്. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി പട്ടികവര്‍ഗ്ഗ ജനസംഖ്യ കൂടുതലുള്ള വയനാട് ജില്ലയ്ക്ക് ഈ സംവരണം കൂട്ടി നല്‍കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്.
ആവശ്യത്തിന് ഹ്യൂമാനിറ്റീസ് ബാച്ചുകള്‍ വയനാട് ജില്ലയില്‍ ഇല്ലാത്തത് മൂലം ഇഷ്ടപ്പെട്ട വിഷയത്തിലും വീടിനടുത്തുള്ള സ്കൂളിലും ഇവര്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. ഇത് മൂലം എല്ലാവര്‍ഷവും ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ നിന്ന് ഇടയ്ക്ക് വച്ച് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിപ്പിക്കുന്നുണ്ട്. വാഹന സൗകര്യം, സൗജന്യ പാഠപുസ്തകങ്ങള്‍, സൗജന്യ യൂണിഫോം, പ്രഭാത ഭക്ഷണം തുടങ്ങിയ പിന്തുണാ സംവിധാനങ്ങള്‍ ഹയര്‍സെക്കണ്ടറി തലത്തില്‍ നിലവില്‍ ലഭ്യമല്ലാത്തതും കൊഴിഞ്ഞ് പോക്കിന് കാരണമാകുന്നുണ്ട്. ഇക്കാര്യങ്ങളിലും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിഹാരം ഉണ്ടാകേണ്ടതുണ്ട്.





Leave a Reply