വന്യമൃഗശല്യം വനം വകുപ്പും ജനപ്രതിനിധികളും നിസംഗത വെടിയണം: ജാഫര്‍.എം
മേപ്പാടി :നെല്ലുമുണ്ടയിലും പരിസരങ്ങളിലും കാട്ടാനയുടെ ആക്രമണങ്ങളും പുലി കരടി എന്നിവയുടെ സാന്നിധ്യവും കൂടി വരുന്ന സാഹചര്യത്തില്‍ വനം വകുപ്പും ജനപ്രതിനിധികളും തുടരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും,നാട്ടിലിറങ്ങിയ വന്യമൃഗങ്ങളെ പിടികൂടി മനുഷ്യ ജീവനും നാല്‍ക്കാലികള്‍ക്കും കൃഷിക്കും സ്വത്തിനും
സംരക്ഷണം നല്‍കണമെന്നും എസ്ഡിപിഐ കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി ജാഫര്‍ .എം പാര്‍ട്ടി നെല്ലിമുണ്ട ബ്രാഞ്ച് യോഗം ഉദ് ഘാടനം ചെയ്തുആവശ്യപ്പെട്ടു.ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിപ്പ് നല്‍കി.
കഴിഞ്ഞ രണ്ടാഴ്ചകളായി കാട്ടാനകളുടെയും കരടി പുലി എന്നിവയുടെ സാന്നിധ്യം കാരണം പട്ടാപ്പകല്‍ പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ് പ്രദേശത്തുള്ളത്, അതിരാവിലെ ജോലിക്ക് പോകുന്നവര്‍ ഭയപ്പാടോടുകൂടിയാണ് ജോലിക്ക് പോകുന്നത്
കാട്ടാനകളുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് പ്രദേശത്തെ പലരും രക്ഷപ്പെടുന്നത് നേരം ഇരുട്ടിയാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്‌നിലവിലുള്ളത്.അധികൃതര്‍ വന്യമൃഗങ്ങളെ പിടികൂടി പ്രദേശത്തെ ജനങ്ങളുടേയും മറ്റും സുരക്ഷ ഉറപ്പ് വരുത്തണമെന്നും അല്ലാത്തപക്ഷം പ്രദേശവാസികളെ സംഘടിപ്പിച്ച് യോഗത്തില്‍ നെല്ലിമുണ്ട ബ്രാഞ്ച് പ്രസിഡണ്ട് ഫാസില്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഫസല്‍ സ്വാഗതവും സക്കരിയ എ.
നന്ദിയും പറഞ്ഞു





Leave a Reply