May 30, 2026

സല്ലാപം പദ്ധതി;എംഎസ്ഡബ്ലിയു വിദ്യാര്‍ത്ഥികള്‍ക്ക് വയോജനങ്ങളുടെ ടെലിഫോണ്‍ ഫ്രണ്ടാകാം

0
site-psd-114
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മുതിര്‍ന്ന പൗരന്മാരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച ‘സല്ലാപം’ പദ്ധതിയുടെ നടത്തിപ്പിനായി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോളെജുകളില്‍ നിന്നുള്ള മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ലിയു) വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മകള്‍ രൂപീകരിക്കുകയും ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പില്‍ നിന്നും ഒരു ദിവസത്തെ പരിശീലനം നല്‍കുകയുമാണ് ചെയ്യുന്നത്. ഇതിനായി കോളേജുകള്‍ അപേക്ഷിക്കണം.

മുതിര്‍ന്ന പൗരന്മാര്‍ അനുഭവിക്കുന്ന ഏകാന്തതക്ക് പരിഹാരം കാണുക, അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ
ഒറ്റക്ക് താമസിക്കുന്ന/ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വയോജനങ്ങളെയും പുതിയ തലമുറയെയും ടെലിഫോണ്‍ മുഖാന്തിരം ബന്ധിപ്പിച്ച്, ‘ടെലിഫോണ്‍ ഫ്രണ്ട്’ നെ നല്‍കുക, ഇതിലൂടെ വാര്‍ദ്ധക്യം കൂടുതല്‍ സന്തോഷകരമാക്കുക എന്നതാണ് പദ്ധതി.
എംഎസ്ഡബ്യു കോഴ്‌സുള്ള കോളേജുകള്‍, എംഎസ്ഡബ്യു വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വിശദാംശങ്ങള്‍ ജൂലൈ 15 നകം dsjowyd@gmail.com ലേക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹിക നീതി ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 04936-205307.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *