May 30, 2026

പുകയില വിരുദ്ധ ദിനം ആചരിച്ചു 

0
IMG_20260530_115635
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അടിവാരം അമ്പലകുന്ന്‌ ഊരിൽ പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. “ആകർഷകമായ കെണികൾ തിരിച്ചറിയുക: പുകയില-നിക്കോട്ടിൻ അടിമത്തത്തെ ചെറുക്കുക” എന്ന ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ചടങ്ങ്. പുകയില അടങ്ങിയ ലഹരി വസ്തുക്കളെക്കുറിച്ചും അവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ഡോ. അരുൺ ബേബി ക്ലാസെടുത്തു. പുകയില മുറുക്കുന്ന ശീലത്തിന് ബദലായി, ഒട്ടനവധി ഔഷധഗുണങ്ങളുള്ള ‘സിദ്ധ ആരോഗ്യ താംബൂലം’ ചടങ്ങിൽ പരിചയപ്പെടുത്തി. വെറ്റില, ചുണ്ണാമ്പ്, വാൽമുളക്, ഏലം, ജാതിക്ക എന്നിവ അടങ്ങിയ ഈ ആരോഗ്യ താംബൂലം പുകയിലയോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, വായിൽ വളരുന്ന ഉപദ്രവകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കുക, മോണപഴുപ്പ് തടയുക, വായനാറ്റം അകറ്റുക, ശ്വാസകോശ രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക, വിശപ്പ് കൂട്ടുക, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുക തുടങ്ങി ഒട്ടനവധി ഗുണങ്ങൾ ഇതിനുണ്ട്. ചടങ്ങിൽ ട്രൈബൽ ഫെസിലിറ്റേറ്റർ ഹരിത നന്ദി രേഖപ്പെടുത്തി. ട്രൈബൽ പ്രൊമോട്ടർമാരായ ഹരിത, ജയവല്ലി, ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *