May 5, 2026

അനിശ്ചിതകാല സമരം അരംഭിച്ച് എന്‍എഫ്എസ്എ തൊഴിലാളികള്‍; റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്

0
site-psd-181
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സര്‍ക്കാര്‍ പ്രഖ്യാപിച്ച കൂലിവര്‍ധനവ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍എഫ്എസ്എ കയറ്റിറക്ക് തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. 19.06.2025 മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച 13% കൂലി വര്‍ദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എന്‍എഫ്എസ്എ തൊഴിലാളികള്‍ ഇന്ന് മുതല്‍ സമരം ആരംഭിച്ചത്. നീണ്ട അഞ്ചു വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ 15% എന്നുള്ളത് 13% ആയി അംഗീകരിക്കുകയും ചെയ്തു.എന്നാല്‍ 13% നല്‍കുവാന്‍ കരാറുകാര്‍ നതയ്യാറാകുന്നില്ലെന്നും ഇതില്‍ പ്രേതിഷേധിച്ചുകൊണ്ടാണ് തൊഴിലാളികള്‍ സമരവുമായി മുന്‍പോട്ട് പോകുന്നത്.സമരത്തെ തുടര്‍ന്ന് റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്,സലാം.ടി, സജീര്‍, വി.യു മുഹമ്മദലി, രവി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *