July 28, 2026

സിന്ധു ജോബിഷിന് ഫിഷറീസ് വകുപ്പിന്റെ മികച്ച മത്സ്യകർഷക പുരസ്കാരം

0
IMG_20250710_192640
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പനമരം ബ്ലോക്കിലെ മികച്ച മത്സ്യകർഷകയായി പുൽപ്പള്ളി വേലിയമ്പം കോതവഴിക്കൽ സിന്ധു ജോബിഷിനെ ഫിഷറീസ് വകുപ്പ് തിരഞ്ഞെടുത്തു. ഫിഷറീസ് വകുപ്പിന്റെ മികച്ച മത്സ്യകർഷകയ്ക്കുള്ള പുരസ്കാരമാണ് സിന്ധുവിന് ലഭിച്ചത്.

 

ഗുണമേന്മയുള്ള മത്സ്യങ്ങൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിന്ധു ജോബിഷ് മത്സ്യകൃഷി ആരംഭിച്ചത്. വരാൽ, കട്ല, ഫിലോപ്പിയ, ചെമ്പല്ലി തുടങ്ങിയ ഇനം മത്സ്യങ്ങളാണ് സിന്ധു പ്രധാനമായും കൃഷി ചെയ്യുന്നത്.

 

ജോബിഷ് ജോസിന്റെ ഭാര്യയായ സിന്ധുവിന് മക്കളായ ഇവാൻ ജോസഫ്, എവിൻ ജോസഫ്, എലൈൻ എന്നിവർ പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *