വയനാട് കേന്ദ്ര കലാസമിതിയുടെ മേക്കപ്പ് ശില്പശാല സമാപിച്ചു
പടിഞ്ഞാറത്തറ: വയനാട് കേന്ദ്ര കലാസമിതിയുടെയും (കേരള സംഗീത നാടക അക്കാദമി) നിർഝരി നാട്യകലാ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച ത്രിദിന മേക്കപ്പ് ശില്പശാല സമാപിച്ചു. ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള കേരള സംഗീത നാടക അക്കാദമി സർട്ടിഫിക്കറ്റുകൾ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അബ്ദുൾ റഹ്മാൻ വിതരണം ചെയ്തു.
കേന്ദ്ര കലാസമിതി പ്രസിഡൻ്റ് വേലായുധൻ കോട്ടത്തറ അധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ സെക്രട്ടറി ശിവദാസ് പടിഞ്ഞാറത്തറ, സമിതി അംഗങ്ങളായ മുസ്തഫ ദ്വാരക, സുലോചന രാമകൃഷ്ണൻ, ക്യാമ്പ് ഡയറക്ടർ മോഹനൻ ഒ, മേക്കപ്പ് ആർട്ടിസ്റ്റ് എബി അഗസ്റ്റിൻ, നിർഝരി ഫൗണ്ടേഷൻ പ്രസിഡൻ്റ് പ്രദീപ് കുമാർ എം, സുധീർ പി എന്നിവർ സംസാരിച്ചു.





Leave a Reply